തിരുവനന്തപുരം: പോലീസിനെ കബളിപ്പിച്ച് രാത്രികാലങ്ങളില്‍ ആളെ കടത്തിയ ആംബുലന്‍സ് പോലീസ് കസ്റ്റഡിയില്‍. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും ട്രിപ്പടിച്ച ആംബുലന്‍സ് പാറശ്ശാല പോലീസാണ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിലുണ്ടായിരുന്ന തമിഴ്‌നാടു സ്വദേശികളായ അഞ്ചു പേര്‍ക്കെതെിരെയും ഡ്രൈവര്‍ പാറശ്ശാല പരശുവക്കല്‍ സ്വദേശി ബിജീഷിനതിരെയും പോലീസ് കേസെടുത്തു. ആംബുലന്‍സില്‍ വി.എസ്.ഡി.പിയുടെ സ്റ്റിക്കര്‍ പതിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആംബുലന്‍സുമായി ബന്ധമില്ലെന്ന് സംഘടന വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here