ഉസ്മാന്റെ പരുക്ക് ഗുരുതരം, നാലു പോലീസുകാര്‍ക്കെതിരെ കേസ്

0

ആലുവ: എടത്തല പോലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ ഉസ്മാന് ഗുരുതരമായ പരുക്ക്. കവിളെല്ലിനടക്കം ഗുരുതര പരുക്കേറ്റ ഉസ്മാന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇയാളെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തു. ഉസ്മാനെതിരെയും കേസ് എടുത്തിട്ടുണ്ട്. പോലീസ് സ്‌റ്റേഷനിലേക്ക് വിവിധ സംഘടനകള്‍ മാര്‍ച്ച് നടത്തുകയാണ്.

അന്യായമായി തടങ്കലില്‍ വയ്ക്കല്‍, മര്‍ദ്ദിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കണ്ടാലറിയുന്ന നാലു പോലീസുകാര്‍ക്കെതിരെ കേസ് എടുത്തിയിട്ടുള്ളത്. ഇവരെ അറസ്റ്റു ചെയ്‌തേക്കും. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് ഉസ്മാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എടത്തല സര്‍ക്കാര്‍ സ്‌കൂള്‍ ഗേറ്റിനു മുന്നിലാണ് ഉസ്മാനും മഫ്ടിയിലായിരുന്ന പോലീസുകാരും സഞ്ചരിച്ച വാഹനങ്ങള്‍ തമ്മിലിടിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച ഉസ്മാനെ സംഘം കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പോലീസിനെ സമീപിക്കുമ്പോഴാണ് ഉസ്മാന്‍ സ്‌റ്റേഷനിലുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധിച്ചതും ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here