ജൂണിയില്‍ പുതുക്കിയ ശമ്പളം, അല്ലെങ്കില്‍ സമരമെന്ന് നഴ്‌സുമാര്‍

0

തിരുവനന്തപുരം: ശമ്പളം വര്‍ദ്ധിപ്പിച്ച് ഒരു മാസം പിന്നിട്ടിട്ടും നടപ്പാക്കാന്‍ തയാറാകാത്ത സ്വകാര്യ ആശുപത്രികളില്‍ സമരത്തിന് ഒരുങ്ങി നഴ്‌സുമാര്‍. ജൂണില്‍ ലഭിക്കുന്നത് പരിഷ്‌കരിച്ച ശമ്പളമല്ലെങ്കില്‍ അടുത്ത ആഴ്ചമുതല്‍ തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ സമരം തുടങ്ങുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കി. രോഗികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിലാണ് ഇതുവരെയും സമരം നടത്തിയതെന്നും അതിനാല്‍, അടുത്ത സമരത്തിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിലും ജനം ഒപ്പം നില്‍ക്കണമെന്നാണ് യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആവശ്യം.

ഇക്കഴിഞ്ഞ ഏപ്രില്‍ 23 നാണ് സ്വകാര്യ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിക്കൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here