മെഷീന്‍ ഓഫാക്കി ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് പണം കൊണ്ടുപോയി, പുതിയ രീതി എ.ടി.എം തട്ടിപ്പും കോഴിക്കോട് തന്നെ

0

കോഴിക്കോട്: ഇടപാടില്‍ പണം എത്തുന്ന സമയത്ത് മെഷീന്‍ ഓഫായി. വ്യക്തിഗത അക്കൗണ്ടിനു പകരം ബാങ്കിന്റെ താല്‍ക്കാലിക അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായി.
കണക്ടിവിറ്റി വിച്ചേദിച്ചും മെഷീന്‍ ഓഫാക്കിയും പുതിയ മോഡല്‍ എ.ടി.എം. തട്ടിപ്പ്. കോഴിക്കോട് ആനിഹാള്‍ റോഡിലെ എസ്.ബി.ഐ എ.ടി.എമ്മിലാണ് തട്ടിപ്പു നടന്നത്.
മെഷീനില്‍ കൃത്രിമം നടത്തിയശേഷം ആറു തവണയായി 1.49 ലക്ഷം രൂപ പിന്‍വലിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംശയാസ്പദമായി കണ്ട നാലു പേരുടെ ദൃശ്യങ്ങള്‍ സഹിതം ബ്രാഞ്ച് മാനേജര്‍ കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ പരാതി നല്‍കി. ഡിസംബര്‍ 20നാണ് ആദ്യമായി പണം നഷ്ടമായത്. ജനുവരി 13, 20 തീയതികളില്‍ വീണ്ടും പണം നഷ്ടമായതായി കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here