നരബലിക്കുശേഷം മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചു, പാചകം ചെയ്ത കുക്കർ കണ്ടെടുത്തു

പത്തനംതിട്ട | ഇലന്തൂരിലെ നരബലിക്കു ശേഷം മനുഷ്യമാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. 10 കിലോയോളം മാംസം സൂക്ഷിച്ച ഫ്രീസറിൽ രക്തക്കറ തിരിച്ചറിഞ്ഞു. മാംസം പാകം ചെയ്ത കുക്കറും പ്രതി ലൈല പോലീസിനു കാട്ടിക്കൊടുത്തു.

തിരുമൽ കേന്ദ്രത്തിലാണ് ഭഗവൽ സിംഗും ലൈലയും മൃതദേഹങ്ങൾ വെട്ടിനുറുക്കിയത്. ഇതിനു ഉപയോഗിച്ച ആയുധങ്ങളും തടി കഷണങ്ങളും പോലീസിനു ലഭിച്ചു. വായ മൂടികെട്ടാനുളള പ്ലാസ്റ്റർ തിരുമൽ കേന്ദ്രത്തിൽ ഉണ്ടായിരുന്നു.

നരബലിയ്ക്കിരയായ പത്മത്തെയും റോസ്‌ലിനെയും വീടിന്റെ മധ്യഭാഗത്തുള്ള മുറിയിലേക്കായിരുന്നു ആദ്യം എത്തിച്ചത്. പിന്നീട് പടിഞ്ഞാറുവശത്തുള്ള മുറിയിലേക്ക് മാറ്റി. ഇവിടെവെച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. ഇരുവരുടെയും ശരീരഭാഗങ്ങള്‍ അവര്‍ ജീവനോടെയിരിക്കേ തന്നെ അറുത്തുമാറ്റുകയും പിന്നീട് കൊലപ്പെടുത്തുകയും മായിരുന്നു വെന്നാണ് റിപ്പോർട്ട്. ഇരകളുടെ മാറിടങ്ങളും ആന്തരിക അവയവങ്ങളും ഉള്‍പ്പെടെയുള്ളവ കുക്കറില്‍ പാകം ചെയ്തിരുന്നു. എന്നാല്‍ ഇത് കഴിച്ചുവോ എന്ന ചോദ്യത്തിന് ലൈല കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം.

ഡമ്മി മൃതദേഹം കട്ടിലിൽ കിടത്തി ഓരോ പ്രതികളെയും പ്രത്യേകമായി എത്തിച്ചാണ് കൊലപാതകം പുനരാവിഷ്കരിച്ചത്. കനത്ത സുരക്ഷ ഒരുക്കിയാണ് പ്രതികളെ ഇവിടേക്ക് എത്തിച്ചത്. പോലീസ് നായയുടെ സഹായത്തോടെ വീട്ടു പരിസരത്ത് വേറെ മൃതദേഹങ്ങൾ ഉണ്ടോയെന്നാണ് പോലീസ് ആദ്യം പരിശോധിച്ചത്.
after human sacrifice they cooked human flesh

LEAVE A REPLY

Please enter your comment!
Please enter your name here