മൂക്കു പൊത്താതെ വാര്‍ഡില്‍ നില്‍ക്കാന്‍ വയ്യ, പ്രശ്‌നം ഫേസ്ബുക്കില്‍ ലൈവിട്ട വിദ്യാര്‍ത്ഥികളെ സൂപ്രണ്ട് പുറത്താക്കി

0

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മാലിന്യ പ്രശ്‌നം ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥികളെ സൂപ്രണ്ട് മുറിയില്‍ നിന്ന് പിടിച്ച് പുറത്താക്കി. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന സുഹൃത്തിന്റെ കസിനെ കാണാനായിരുന്നു ഫര്‍സാന പര്‍വിനും സുഹൃത്ത് ജയകൃഷ്ണനും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയത്. രോഗികളെ കിടക്കുന്ന വാര്‍ഡിലെ ദുര്‍ഗന്ധത്തെ കുറിച്ചന്വേഷിച്ചപ്പോളാണ് ആശുപത്രിയിലെ മാല്യനത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ അറിയുന്നത്. തുടര്‍ന്ന് ഫര്‍സാന ഫേസ്ബുക്ക് ലൈവ് ചെയ്യുകയായിരുന്നു.

ഇത് സൂപ്രണ്ടിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സുഹൃത്ത് ജയകൃഷ്ണനേയും ഫര്‍സാനയേയും ആശുപത്രി അധികൃതര്‍ പുറത്താക്കിയത്. ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here