സുഹാസിനി ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷ, മത്സരിക്കുന്നത് 80 സിനിമകള്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷയായി ചലച്ചിത്ര താരവും സംവിധായികയുമായ സുഹാസിനിയെ നിയോഗിച്ചു. പ്രാഥമിക ജൂറികള്‍ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി തെരഞ്ഞെടുക്കുന്ന ചിത്രങ്ങളാകും സുഹാസിനി അധ്യക്ഷയായ അന്തിമ ജൂറിയുടെ പരിഗണനയ്ക്കു വരിക.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാര്‍ഡ് നിയണയമാണിത്. ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്‍, സംഗീയ സംവിധായകന്‍ മോഹന്‍ സിത്താര, സൗണ്ട് ഡിസൈനര്‍ എം. ഹരികുമാര്‍, നിരൂപകന്‍ എന്‍. ശശിധരന്‍ എന്നിവരാണ് അന്തിമ ജൂറി അംഗങ്ങള്‍.

ദേശീയ അവാര്‍ഡു നേടിയ കന്നഡ സംവിധായകന്‍ പി. ശേഷാദ്രി, സംവിധായകന്‍ ഭദ്രന്‍ എന്നിവരാണ് പ്രാഥമിക ജൂറികളുടെ അധ്യക്ഷന്‍മാര്‍. കഴിഞ്ഞ വര്‍ഷത്തെ 80 സിനിമകള്‍ സംസ്ഥാന അവാര്‍ഡിനു മത്സരിക്കുന്നുണ്ട്. ഇതില്‍ നിന്നുള്ള മികച്ച 30 ശതമാനം സിനിമകളാകും അന്തിമ ജൂറിയുടെ പരിഗണനയ്ക്കു ശിപാര്‍ശ ചെയ്യുക.

രചന വിഭാഗം അവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനു നിരൂപകന്‍ ഡോ. പി.കെ. രാജശേഖരന്റെ അധ്യക്ഷതയില്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എല്ലാ ജൂറികളുടെയും മെംബര്‍ സെക്രട്ടറിയാണ്.

Actor-director Suhasini will lead the jury to decide the Kerala State Film Awards for 2020. This is the first award screening committee formed after instituted a two-tier screening system in the wake of an increased number of entries being sent for state film awards. National-award winning Kannada film director P Sheshadri and Malayalam director Bhadran will leadthe the primary screening committees.

LEAVE A REPLY

Please enter your comment!
Please enter your name here