ദൃശ്യങ്ങള്‍ നല്‍കരുത്, എതിര്‍പ്പ് നടി സുപ്രീം കോടതിയില്‍ രേഖാമൂലം എഴുതി നല്‍കി

0

ഡല്‍ഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസിലെ ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും നടിയും. സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ വാദത്തിലാണ് രണ്ടുപേരും നിലപാട് ആവര്‍ത്തിച്ചത്. പ്രതിയെന്ന നിലയില്‍ നടന് ദൃശ്യങ്ങള്‍ കാണുന്നതിന് തടസമില്ല. വിചാരണക്കോടതിയുടെ അനുമതിയോടെ ഇത് കാണാവുന്നതേയുള്ളൂ. ദൃശ്യങ്ങള്‍ ലഭിക്കാന്‍ ഏതു ഉപാധിക്കും തയാറാണെന്ന ദിലീപിന്റെ വാദം അംഗീകരിക്കരുതെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. മെമ്മറി കാര്‍ഡ് തൊണ്ടി മുതലാണെന്നും അതിലെ ദൃശ്യങ്ങള്‍ രേഖയാണെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. രേഖയാണെങ്കിലും കൈമാറരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here