1992 ഡിംബര്‍ 5-ആലപ്പുഴ ചേര്‍ത്തലയ്ക്കടുത്ത് നടന്ന ഒരു കാറപകടം. അന്നത്തെ പുലരിമഞ്ഞില്‍ പൊലിഞ്ഞത് മലയാളത്തിന്റെ ഐശ്വര്യമുള്ള മുഖങ്ങളിലൊന്നായി സിനിമയില്‍ നിറഞ്ഞുനിന്ന നടി മോനിഷയുടെ ജീവിതമായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്താന്‍ വരുന്നതിനിടെയായിരുന്നു മോനിഷയെന്ന ഇരുപത്തിയൊന്നുകാരിയായ യുവനടിയുടെ ജീവനെടുത്ത അപകടം നടന്നത്.

കേരളത്തെ ഞെട്ടിച്ച ആ അപകടം നടന്നിട്ട് 28 വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകഹൃദയങ്ങളില്‍ ആ മുഖം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഒരു ഡിംസംബര്‍ 5 -കൂടി കടന്നുപോകുമ്പോള്‍ മോനിഷയുടെ ഓര്‍മ്മദിനത്തില്‍ നവമാധ്യമങ്ങളില്‍ ആരാധകര്‍ ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിക്കുകയാണ്. ഏറ്റവും തിരക്കുള്ള നടിയായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ് മോനിഷയുടെ അപകടമരണം സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here