നടിക്ക് അനുകൂല നിലപാട് സ്വീകരിച്ചവര്‍ക്ക് വധഭീഷണിയും തപാലിലൂടെ മലവിസര്‍ജനവും

0

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചവര്‍ക്ക് വധഭീഷണിയും തപാലിലൂടെ മലവിസര്‍ജനവും. പി.സി. ജോര്‍ജിനെതിരെ കേസെടുക്കാന്‍ തയാറായതിനുശേഷമാണ് വധഭീഷണി ലഭിച്ചതെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറയുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഇടപെട്ടതിനു ശേഷം തനിക്ക് പോസ്റ്റലായി മനുഷ്യ വിസർജ്ജം ലഭിച്ചെന്നും കത്തുകളില്‍ അസഭ്യവര്‍ഷമാണെന്നും ജോസഫൈന്‍ വ്യക്തമാക്കി.  സിനിമയിലെ വനിതാ കൂട്ടായ്മ അംഗങ്ങള്‍ക്കും നേരിടുന്നു. എന്നാല്‍ ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നുമാണ് ജോസഫൈന്റെ നിലപാട്. അതിനാല്‍ തന്നെ കമ്മിഷന്‍ ആസ്ഥാനത്ത് ഇത്തരം കത്തുകളും മറ്റും ലഭിച്ചിട്ടും അധികൃതര്‍ പരാതി നല്‍കാന്‍ തയാറായിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here