ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനു കാത്തുനില്‍ക്കാതെ കുറ്റപത്രം സമര്‍പ്പിച്ചേക്കും

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബെല്‍ ഫോണ്‍ കിട്ടിയില്ലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നു. ജൂലൈ 10ന് അറസ്റ്റിലായ ദിലീപ് സ്വാഭാവിക ജാമ്യം നേടുന്നത് ഒഴിവാക്കാനാണ് നീക്കം. ദിലീപ് തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കുന്നതും ജാമ്യം ലഭിച്ചാല്‍ കേസിനെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് ഉന്നതതലത്തില്‍ നിന്ന് ഇത്തരമൊരു നീക്കം.

പ്രധാന തൊണ്ടി മുതല്‍ ഇല്ലാതെ കുറ്റപത്രം സമര്‍പ്പിക്കുന്നതു സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. പള്‍സര്‍ സുനി മുതല്‍ നാദിര്‍ഷായെ വരെ ചോദ്യം ചെയ്തിട്ടും തൊണ്ടി മുതല്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്. അതിനാല്‍ തന്നെ, സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും ശാസ്ത്രീയമായി കൂട്ടിയിണക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here