നടിയെ ആക്രമിച്ച കേസ്, ഗണേഷ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം

0
51

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ സാക്ഷിയെ സ്വാധീനീക്കാന്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നുവെന്ന് പോലീസ് കണ്ടെത്തല്‍. ഗണേഷ് കുമാറിന്റെ സഹായി പ്രദീപ് പങ്കെടുത്തിരുന്നോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഗണേഷ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയതിന് കൃത്യമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇയാള്‍ കാസര്‍കോട് എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം ഭീഷണിപ്പെടുത്തിയതിന്റെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ജനുവരിയിലാണ് യോഗം നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങിയത് കഴിഞ്ഞ ജനുവരി മാസം അവസാനമാണ്. ഇതിനു തൊട്ടു മുമ്പാണ് യോഗം നടന്നതെന്ന നിര്‍ണായകവിവരമാണ് പോലീസിനു ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here