ദിലീപിനെതിരെ രഹസ്യ മൊഴി, ജാമ്യം റദ്ദാക്കാനുള്ള സാധ്യത തേടുന്നു

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ജാമ്യം നേടിയതിനു പിന്നാലെ നടപടികള്‍ വേഗത്തിലാക്കി അന്വേഷണ സംഘം. പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ താമസിപ്പിച്ച ചാര്‍ലി ദിലീപിനെതിരെ കോടതിയില്‍ രഹസ്യമൊഴി നല്‍കി. നടിയുടെ ദൃശ്യങ്ങള്‍ കണ്ടിരിന്നതായി ചര്‍ലി പോലീസിനോട് പറഞ്ഞിരുന്നു. അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിനുള്ള വഴികളും അന്വേഷണ സംഘം തേടുന്നുണ്ട്. ഇതുസംബന്ധിച്ച് കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍, 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here