സുനിയെ അറിയാം, ഗൂഢാലോചനയെക്കുറിച്ച് അറിയില്ലെന്ന് അപ്പുണ്ണി

0
10

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ അറിയാമെന്ന് നടന്‍ ദിലീപിന്റെ മാനേജര്‍ എ.എസ്. സുനില്‍രാജ് (അപ്പുണ്ണി). നടനും എം.എല്‍.എയുമായ മുകേഷിന്റെ ഡ്രൈവറായിരിക്കുമ്പോള്‍ മുതല്‍ സുനിയെ അറിയാം. എന്നാല്‍, ദിലീപും സുനിയും തമ്മില്‍ അടുപ്പമുണ്ടോയെന്ന് അറിയില്ല. ജയിലില്‍ നിന്ന് സുനി വിളിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു. എന്നാല്‍, പരിചയം ഭാവിക്കാതെ സംസാരിക്കാന്‍ ദിലീപ് നിര്‍ദേശിച്ചു. സുനി പറഞ്ഞ കാര്യങ്ങള്‍ ദിലീപിനെ അറിയിച്ചിരുന്നുവെന്നും അപ്പുണ്ണി വ്യക്തമാക്കി. എന്നാല്‍, ഗൂഢാലോചനയെക്കുറിച്ച് അറിയില്ലെന്നും മൊഴി നല്‍കിയിട്ടുണ്ട്. അപ്പുണ്ണിയെ ഉടനെ വീണ്ടും വിളിച്ചുവരുത്തുമെന്നാണ് ലഭിക്കുന്നു വിവരം.

അന്വേഷണസംഘം തലവനായ ദിനേന്ദ്ര കശ്യപിനെ ക്രൈം ബ്രാഞ്ചില്‍ നിന്ന് മാറ്റിയെങ്കിലും അന്വേഷണ ചുമതലയില്‍ തുടരുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here