കോവിഡിനോട് പൊരുതി ജയിച്ചു, ഒടുവിൽ സിനിമാ ‘മുത്തച്ഛൻ’ വിടവാങ്ങി

കണ്ണൂർ: ചലച്ചിത്ര നടൻ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി (98) അ‌ന്തരിച്ചു. കണ്ണൂരിൽ ചികിത്സയിലായിരുന്നു. ദേശാടനത്തിലെ മുത്തച്ഛനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിൽ അ‌ഭിനയിച്ച താരമാണ്. കല്യാണരാമൻ, ചന്ദ്രമുഖി തുടങ്ങിയവയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ​കൈതപ്രം ദാമോദരൻ നമ്പൂതിരി (98)യുടെ ഭാര്യാപിതാവാണ്.

ആഴ്ചകൾക്കു മുമ്പാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കു ന്യുമോണിയ ബാധിച്ചത്. ന്യുമോണിയ മാറിയശേഷം വീട്ടിലെത്തി, രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പനി ബാധിച്ച് ആശുപ്രതിയിലെത്തി. പിന്നാലെ കോവിഡ് പോസിറ്റീവായി. പിന്നീട് ആരോഗ്യം വീണ്ടെടുത്തെങ്കിലും ​വൈകാതെ മരണത്തിനു കിഴടങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here