വിവാദത്തിനുമേല്‍ വിവാദം സൃഷ്ടിച്ച് ഷെയ്ന്‍ നിഗം ചര്‍ച്ചകള്‍ കീറാമുട്ടിയാക്കി. ഷെയ്ന്‍ നിഗത്തെ വിലക്കിയതുമായി ബന്ധപ്പെട്ട് അമ്മയും ഫെഫ്കയും നടത്തിവന്നിരുന്ന സമവായ ചര്‍ച്ചകള്‍ നിര്‍ത്തി.

നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണെന്ന ഷെയ്‌നിന്റെ പ്രസ്താവനും മന്ത്രി എ.കെ. ബാലനുമായി നടത്തിയ കൂടിക്കാഴ്ചയുമാണ് ചര്‍ച്ചകള്‍ വഴിമുട്ടിച്ചതെന്നാണ് സൂചന. ഷെയ്ന്‍ പരസ്യമായി മാപ്പു പറയാതെ ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടിലേക്ക് നിര്‍മ്മാതാക്കള്‍ മാറി.

സമവായ ചര്‍ച്ചകള്‍ക്കിടയില്‍ ഷെയ്ന്‍ നടത്തിയ വിമര്‍ശനങ്ങള്‍ അമ്മയ്ക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളും വര്‍ദ്ധിപ്പിച്ചു. അതിനാല്‍ തന്നെ ചര്‍ച്ചകള്‍ക്ക് അമ്മയുടെ ഭാഗത്തുനിന്ന് മുന്‍കൈ എടുക്കല്‍ ഇനിയുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിര്‍മ്മാതാക്കളും സംവിധായകരുമായുള്ള പ്രശ്‌നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്നാണ് ഷെയ്ന്‍ തലസ്ഥാനത്ത് പ്രതികരിച്ചത്. സിനിമ മുടങ്ങിയതില്‍ നിര്‍മ്മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് മനോവിഷമമല്ല മറിച്ച് മനോരോഗമാണെന്നായിരുന്നു താരത്തിന്റെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here