കോഴിക്കോട്: പ്രശസ്ത സിനിമാ താരം കലിംഗ ശശിയെന്ന വി. ചന്ദ്രകുമാര്‍ (59) അന്തരിച്ചു. കരള്‍ രോഗബാധിതനായി ഏറെ നാളുകളായി ചികിത്സയിലായിരുന്ന കലിംഗ ശശി വിടവാങ്ങിയത് സ്വകാര്യ ആശുപത്രിയിലാണ്.

മലയാള നാടക വേദിയില്‍ നിന്ന് ചലച്ചിത്ര ലോകത്ത് എത്തപ്പെട്ട താരമാണ് കലിംഗ ശശി. അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ചുള്ള അദ്ദേഹം 1998ലാണ് കാമറയ്ക്കു മുന്നിലെത്തിയത് തകരച്ചെണ്ടയ്ക്കു വേണ്ടിയായിരുന്നു. പിന്നീട് പാലേരിമാണ്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥയിലൂടെയായിരുന്നു രണ്ടാം വരവ്. സംസ്‌കാരം കുന്നമംഗലം പിലാശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here