ചലച്ചിത്ര സീരിയന്‍ നടന്‍ രവി വളളത്തോള്‍ അന്തരിച്ചു

0
107

തിരുവനന്തപുരം: ചലച്ചിത്ര സീരിയല്‍ നടന്‍ രവി വള്ളത്തോള്‍ (67) അന്തരിച്ചു. അമ്പതോളം സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഗാനരചയിതാവായി തുടക്കം കുറിച്ച ഇദ്ദേഹം 25 ചെറുകഥകള്‍ എഴുതിയിട്ടുണ്ട്.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987-ല്‍ ഇറങ്ങിയ സ്വാതിതിരുനാള്‍ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടര്‍ന്ന് മതിലുകള്‍,കോട്ടയം കുഞ്ഞച്ചന്‍,ഗോഡ്ഫാദര്‍,വിഷ്ണുലോകം,സര്‍ഗം,കമ്മീഷണര്‍ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നല്ലൊരു എഴുത്തുകാരന്‍ കൂടിയായ രവിവള്ളത്തോള്‍ ഇരുപത്തി അഞ്ചോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഭാര്യ- ഗീതാലക്ഷ്മി. രവി വള്ളത്തോളും ഭാര്യയും ചേര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി ‘തണല്‍’ എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നുണ്ട്.

പ്രശസ്ത നാടകകൃത്ത് ടി.എന്‍.ഗോപിനാഥന്‍ നായര്‍- സൗദാമിനി ദമ്പതിമാരുടെ മകനായി മലപ്പുറം ജില്ലയില്‍ ജനിച്ചു. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തരവനാണ് രവി വള്ളത്തോള്‍. 1986-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘വൈതരണി’ എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോള്‍ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ ടി എന്‍ ഗോപിനാഥന്‍ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ.

LEAVE A REPLY

Please enter your comment!
Please enter your name here