കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: നടന്‍ കോട്ടയം പ്രദീപ് (61) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച പുലര്‍ച്ചെ 4.15 ഓടെ ആയിരുന്നു അന്ത്യം. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിയിട്ടാണ് സിനിമാ ജീവിതം തുടങ്ങിയത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here