ഇ പോസ് മെഷീന്‍ വന്നിട്ടും സംസ്ഥാനത്തെ സംസ്ഥാനത്ത് റേഷന്‍ വെട്ടിപ്പ് തുടരുന്നു. പതേതരുടെ റേഷന്‍ കാര്‍ഡുടമകളുടെ പേരില്‍ അരിയും മണ്ണെണ്ണയും ഗോതമ്പും വെട്ടിച്ച റേഷന്‍ കടയുടമകള്‍ക്കെതിരെ തൃശൂരില്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. നടപടി സംസ്ഥാന വ്യാപകമാക്കുമെന്നു റിപ്പോര്‍ട്ട്.

ചാലക്കുടി, പിറവം എന്നിവിടങ്ങളിലെ ഓരോ കടകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ചാലക്കുടിയില്‍ 22 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഒരോ താലൂക്കുലും മരണം സംഭവിച്ച കാര്‍ഡുടമകള്‍ ആയിരത്തിലധികമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവരുടെ പേരിലുള്ള റേഷനുകള്‍ വെട്ടിപ്പു നടത്തുന്നതാണ് കണ്ടെത്തിയിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് കാര്‍ഡുടമ മരിച്ചിട്ടും വിവരം സപ്ലൈ ഓഫീസര്‍മാരെ അറിയിക്കാതെ ധാന്യങ്ങള്‍ കൈവശപ്പെടുത്തിയവര്‍ക്കെതിരെയാണ് നടപടി തുടങ്ങിയതെന്നാണ് സൂചന.

എവൈ, ബി.പി.എല്‍ വിഭാഗം കാര്‍ഡുടമകളുടെ പേരിലാണ് വെട്ടിപ്പു കൂടുതലും നടക്കുന്നത്. എവൈ കാര്‍ഡിന് 35 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും അര ലിറ്റര്‍ മണ്ണെണ്ണയും ഒരു കിലോ പഞ്ചസാരയും പ്രതിമാസം സൗജന്യമാണ്. ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കും നിസാര വിലയ്ക്കാണ് റേഷന്‍ വിഹിതം. ഇ പോസ് മെഷീനു പകരം മാന്വല്‍ രീതിയിലാണ് മരണശേഷം ഇവരില്‍ പലരുടെയും റേഷനുകള്‍ വാങ്ങുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here