തിരുവനന്തപുരം | ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീമും സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാറും രാജ്യസഭയിലേക്കുള്ള ഇടതു സ്ഥാനാര്‍ത്ഥികളാകും.
ഒഴിവു വന്നിട്ടുള്ള മൂന്നു രാജ്യസഭാ സീറ്റുകളില്‍ എല്‍.ഡി.എഫിനു വിജയസാധ്യതയുള്ള രണ്ടു സീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും പങ്കിടാന്‍ തീരുമാനിച്ചിരുന്നു.
മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തിയതോടെയാണ് സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീമിനെ ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായി തെരഞ്ഞെടുത്തത്. 2011 ല്‍ വര്‍ക്കലയില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ചുവെങ്കില്‍ വര്‍ക്കല കഹാറിനോട് പരാജയപ്പെട്ടിരുന്നു. പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് റഹീമിനെ രാജ്യസഭയിലേക്കു കൂടി സി.പി.എം നിര്‍ദേശിച്ചിരിക്കുന്നത്.
സി.പി.എമ്മിനു പിന്നാലെ സി.പി.ഐയും യുവപ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ചുവടു വയ്്പ്പാണ് പി. സന്തോഷ് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം. സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ് പി. സന്തോഷ് കുമാര്‍ (51). എഐവൈഎഫ് ദേശീയ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുള്ള സന്തോഷ് കുമാര്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം കൂടിയാണ്. 2011ല്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നു നിയമസഭയില്േക്കും 2005 ല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചിട്ടുണ്ട്.
AA rahin P Santhosh kumar LDF rajya-sabha-candidates