തിരുവനന്തപുരം | കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന് ഉള്‍പ്പെടെ 33 തടവുകാരെ മോചിപ്പിക്കും. 20 വര്‍ഷം തടവു പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയുമാണ് വിട്ടയക്കാനായി സര്‍ക്കാര്‍ പരിഗണിച്ചത്.
31 പേരുടെ മരണത്തിനിടയാക്കിയ 2003ലെ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിയെ മുഖ്യപ്രതിയായ മണിച്ചന് 22 വര്‍ഷമായി ജയിലിലാണ്. കുപ്പണ വിഷമദ്യ ദുരന്തക്കേസിലെ ഒന്നാം പ്രതി തമ്പിയും മോചിക്കപ്പെടും. മകളെ ബലാത്സംഗം ചെയ്തയാളും അവശതയുള്ള സ്ത്രീയെ പലതവണ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ ആളും മോചിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. മോചിക്കപ്പെടുന്നവരില് 14 രാഷ്ട്രീയ തടവുകാരുണ്ട്. എട്ട് സംഘപരിവാറുകാരാണെങ്കില്‍ ആറു പേര് സി.പി.എമ്മുകാരാണ്.