തിരുവനന്തപുരം: മകളെ കാണാന്‍ രാത്രിയില്‍ വീട്ടിലെത്തിയ ആണ് സുഹൃത്തിനെ അച്ഛന് കുത്തിക്കൊന്നു. രാവിലെ നാലോടെ പേട്ടയില്‍ അരങ്ങേറിയ സംഭവത്തില്‍ പേട്ട സ്വദേശി അനീഷ് ജോര്‍ജ (19)ാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ അച്ഛന് ലാലു പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
കളളനെന്നു കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ് ലാലു പോലീസിനു നല്‍കിയിട്ടുള്ള ആദ്യ മൊഴി. കുത്തിയശേഷം പോലീസ് സ്റ്റേഷനിലെത്തി വീട്ടില്‍ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെടുകയാിരുന്നു. പോലീസെത്തി അനീഷിനെ മെഡിക്കല്‍ കോളേജിലേക്കെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പേട്ടയിലെ ചാലക്കുടി ലൈനില്‍ ഈഡന് എന്ന വീട്ടില്‍ ലാലുവും ഭാര്യയും രണ്ട് മക്കളുമായിരുന്നു താമസിച്ചിരുന്നത്. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവം. ലാലുവിന്റെ കുടുംബത്തെ വീട്ടില്‍ നിന്ന് പോലീസ് മാറ്റിയിട്ടുണ്ട്. അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണുള്ളത്. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.