തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് ഇന്ന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. എറണാകുളത്ത് അഞ്ചും കാസര്‍കോട്ട് ആറും പാലക്കാട് ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധികള്‍ സംസ്ഥാനത്ത് 40 ആയി.

കൊറോണ രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ സ്ഥിതി ഇന്നലത്തെ പോലെയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 44,390 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇതില്‍ 225 പേര്‍ ആശുപത്രിയിലാണ്. ഇന്നു മാത്രം 56 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോടത്തെ വൈറസ് രോഗബാധിതന്‍ കരിപ്പൂരാണ് വിമാനം ഇറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേന്ന് കോഴിക്കോട്ടേക്കും അവിടെ നിന്നു കാസര്‍കോട്ടേക്കും പോയി. പിന്നീട് എല്ലാ പൊതു പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ഇതുകണക്കിലെടുത്ത് കാസര്‍കോട് ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. അവിടെയുള്ള ക്ലബുകള്‍ മുഴുവന്‍ അടയ്ക്കണമെന്നും കടകള്‍ രാവിലെ 11 മുതല്‍ അഞ്ചുവരെ മാത്രമേ പ്രവര്‍ത്തിക്കാവൂവെന്നും ഉത്തരവിറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here