തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലന്‍സുകള്‍ നിര്‍ത്തുമെന്ന് കരാറുകാരുടെ മുന്നറിയിപ്പ്. 108 ആംബുലന്‍സിന്റെ മേല്‍നോട്ടക്കാരായ കേരള മെഡിക്കല്‍ കോര്‍പ്പറേഷനില്‍ നിന്നു ലഭിക്കാനുള്ള കുടിശ്ശിക ഏപ്രില്‍ 24നു മുന്നില്‍ ലഭിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തുമെന്ന് വ്യക്തമാക്കി ജിവികെ ഇഎംആര്‍ഐ കമ്പനി കത്തു നല്‍കി.

കുടിശ്ശിക ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ധനചെലവ്, ജീവനക്കാരുടെ ശമ്പളഗ, അറ്റകൂറ്റപണികള്‍, മറ്റു കരാര്‍ തുകകള്‍ എന്നിവ നല്‍കുന്നത് പ്രതിസന്ധിയിലാണ്. ലോണെടുത്തു വാങ്ങിയ ആംബുലന്‍സുകളില്‍ പലതും ജപ്തി ഭീഷണിയിലാണെന്നും കമ്പനി വിശദീകരിക്കുന്നു. കോവിഡ് സര്‍വീസിലുള്ള 144 ഉള്‍പ്പെടെ 315 ആംബുലന്‍സുകളാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here