കൊച്ചി: സ്വാശ്രയ കോളജുകളുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. അടുത്ത വര്‍ഷം മുതല്‍ കൃത്യമായ മാനദണ്ഡങ്ങളളുടെ അടിസ്ഥാനത്തില്‍ സ്ഥിരം ഫീസ് നിശ്ചയിക്കാനുള്ള നിര്‍ദേശങ്ങളും കോടതി നല്‍കി. എല്ലാ വര്‍ഷവും നവംബര്‍ പതിനഞ്ചിനകം സ്വാശ്രയ മാനേജുമെന്റുകള്‍ ഫീസ് എത്രയെന്ന് ഫീസ് നിര്‍ണയ സമിതിയെ അറിയിക്കണം. ഫെബ്രുവരിയില്‍ ഫീസ് നിര്‍ണയസമിതി ഫീസ് നിശ്ചയിക്കണം. ലാഭനഷ്ടം നോക്കി ഫീസ് നിശ്ചയിക്കണം. എന്നാല്‍, തലവരിപണം പാടില്ല. ഫീസ് നിയന്ത്രിക്കാന്‍ മാത്രമായിരിക്കും റെഗുലേറ്ററി കമ്മിറ്റിക്ക് അധികാരം.

LEAVE A REPLY

Please enter your comment!
Please enter your name here