ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി, വേണുഗോപാലന്‍ നായരുടേത് ആത്മഹത്യയെന്ന് പോലീസ്

0
18

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ബിജെപി സമരപ്പന്തലിന് സമീപം ആത്മാഹുതി ചെയ്ത അയ്യപ്പഭക്തന്‍ വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായാണ് ബിജെപി ഹര്‍ത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്. ശബരിമല കര്‍മ്മസമിതിയും ഹര്‍ത്താലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, മുട്ടട സ്വദേശി വേണുഗോപാലന്‍ നായരുടെ മരണം ആത്മഹത്യയാണെന്ന വാദവുമായി പോലീസ് രംഗത്തെത്തി. ശബരിമല സമരവുവാമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന സമരവുമായി ഇതിനു ബന്ധമില്ലെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ വ്യക്തമാക്കി. ജീവിത നൈരാശ്യം മൂലവും തുടര്‍ന്ന് ജീവിക്കുവാന്‍ ആഗ്രഹം ഇല്ലാത്തതുകൊണ്ടുമാണ് കൃത്യം ചെയ്തതെന്നും മരണവെപ്രാളത്തില്‍ സമരപന്തലിന് സമീപത്തേക്ക് ഓടിക്കയറിയതാണെന്നും ഇയാള്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here