വലിയ ആഘോഷങ്ങള്‍ തലസ്ഥാനനഗരിക്ക് പുത്തരിയല്ല. ആഡംബരക്കല്യാണങ്ങള്‍ ഒട്ടനവധി നടക്കുന്നതുപോലെ തന്നെയാണ് ഒടുവില്‍ ആയിരക്കണക്കിനുപേര്‍ക്കുള്ള ഭക്ഷണവും പാഴാക്കിക്കളയുന്നതും. ഒരുനേരത്തെ വിശപ്പടക്കാന്‍ പതിനായിരങ്ങള്‍ ചുറ്റിനുമുണ്ടെന്ന് അറിയാമെങ്കിലും അവര്‍ക്കരികില്‍ ഈ ഭക്ഷണസാധനങ്ങള്‍ എത്തിക്കാനാകാത്തതിനാല്‍ കുഴിച്ചുമൂടുകയേ വഴിയുള്ളൂ.

എന്നാലിനി അതുവേണ്ടെന്നാണ് ഒരുപറ്റം ചെറുപ്പക്കാര്‍ പറയുന്നത്. നഗരപരിധിയിലും അല്‍പം ഉള്ളിലേക്കുവരെയും നേരിട്ടുവന്ന് ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാനും തയ്യാറായി മാതൃകയാകുകയാണ് ഒരുപറ്റം സുമനസുകള്‍. മെഡിക്കല്‍കോളജും പരിസരത്തും മറ്റുമായി ഭക്ഷണത്തിനായി കാത്തിരിക്കുന്ന ആയിരങ്ങളുടെ കൈകളിലേക്ക് സ്വന്തം ചെലവില്‍ എത്തിക്കുകയാണ് ഈ ചെറുപ്പക്കാര്‍.

നവമാധ്യമക്കൂട്ടായ്മകളിലൂടെയാണ് ഈ ചെറുപ്പക്കാരുടെ സേവനത്തെക്കുറിച്ചുള്ള ആദ്യം വിവരം പങ്കുവയ്ക്കപ്പെട്ടത്.

കുറിപ്പില്‍ പറയുന്നതിങ്ങനെ:

വിവാഹത്തിനോ മറ്റു ചടങ്ങുകള്‍ക്കോ ഉള്ള ഭക്ഷണം മിച്ചം വന്നാല്‍ എന്തു ചെയ്യും..? വലിയൊരു കുഴിയെടുത്തു മൂടും എന്നായിരിക്കും ഉത്തരം..??
കുഴിയെടുത്തു മൂടാന്‍ വരട്ടെ..
ചാക്ക വൈ.എം.എ. യില്‍ നിന്ന് കഴിഞ്ഞൊരു ദിവസം വൈകുന്നേരം ഒരു function കഴിഞ്ഞപ്പോള്‍ ഏതാണ്ട് 300 ഓളം പേര്‍ക്കുള്ള ഭക്ഷണം മിച്ചം വന്നു. കളയേണ്ട സ്ഥിതി. 8 മണി കഴിഞ്ഞു … YMAയുടെ ചുമതലക്കാര്‍ പലരേയും വിളിച്ചു…

ഒടുവില്‍ #കേരളസോഷ്യല്‍മീഡിയ_ഫോറം – എന്നൊരു സംഘടനയുണ്ടെന്നു ഗൂഗിളില്‍ നിന്നും മനസ്സിലായി. അതില്‍ നിന്നും കിട്ടിയ നമ്പറില്‍ വിളിച്ചപ്പോള്‍ ഉടനെ എത്താം എന്നായി.. ഏതാനും നിമിഷങ്ങള്‍ക്കകം ഒരു സംഘം ഉശിരന്‍മാരായ ചെറുപ്പക്കാരെത്തി…. ഭക്ഷണം പൊതിയാനുള്ള സാധന സാമഗ്രികളുമായി വന്നെത്തിയ ഇവര്‍ ഒരു മണിക്കൂര്‍ കൊണ്ട് ഇതിനെ മുന്നൂറു പൊതികളാക്കി മാറ്റി….

ചിക്കന്‍ കറി, ഫ്രൈഡ് റൈസ്, ഗോപി മഞ്ചൂരി, സലാഡ്, അച്ചാര്‍ ഇവ അടങ്ങിയ ഭക്ഷണ പൊതികള്‍ റെഡി…. പിന്നെ ഭക്ഷണ പൊതികള്‍ കൊണ്ടുപോകാനുള്ള വണ്ടിയും എത്തി. സമയം രാത്രി 11 മണി കഴിഞ്ഞു … 300 ഭക്ഷണ പൊതികളുമായി ഇവര്‍ നേരെ മെഡി.കോളേജ് SAT ഹോസ്പിറ്റലിലേക്ക് ….

അവിടെ വരാന്തയിലും മുറ്റത്തുമൊക്കെ രോഗികള്‍ക്കായി ഊണും ഉറക്കവും ഉപേക്ഷിച്ചു കാത്തു നിന്നിരുന്നവരുടെ ഇടയിലേക്ക് ഏവര്‍ക്കും ആശ്വാസമായി ഈ ചെറുപ്പക്കാര്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു തുടങ്ങി…
സ്വന്തം ചെലവില്‍ ആണ് അവരുടെ . മാതൃകാപരമായ ഈ പ്രവര്‍ത്തനങ്ങള്‍ . ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇതിന് പിന്നില്‍.. ചെറുപ്പക്കാര്‍ക്ക് ഒരു ബിഗ് സല്യൂട്ട് ….
ഓര്‍മ്മിക്കുക… ഭക്ഷണം മിച്ചമാവുമ്പോള്‍ വിളിക്കുക ….

9539075952
7907512696
96055 10256
99523 11783


കേരള സോഷ്യല്‍ മീഡിയ ഫോറം
ഈ അറിവ് ഒന്ന് ഷെയര്‍ ചെയ്‌തേക്കു.. അത് ആര്‍ക്കെങ്കിലും ഉപകരപ്പെടട്ടെ..”

LEAVE A REPLY

Please enter your comment!
Please enter your name here