കരുണാനിധിയുടെ നില അതീവ ഗുരുതരം

0

ചെന്നെ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖര്‍ ഗോപാലപുരത്തെ വസതിയിലേക്ക് ഒഴുകുന്നു.

കാവേരി ആശുപത്രിയില്‍ നിന്നുള്ള സംഘമാണ്് കരുണാനിധിയെ വീട്ടില്‍ പരിചരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നുണ്ട്. കരളിലും മുത്ര നാളിയിലും അണുബാധ ഉണ്ടായതാണ് ആരോഗ്യസ്ഥിതി ഗുരുതരമാകാന്‍ കാരണമായത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വം, മന്ത്രിമാരായ ഡി. വിജയകുമാര്‍, പി. തങ്കമണി, എസ്.പി.വേലുമണി തുടങ്ങിയവര്‍ കരുണാനിധിയുടെ വീട്ടിലെത്തി. കമല്‍ഹാസര്‍ അടക്കമുള്ളവരും വീട്ടിലെത്തി. ചെന്നൈയില്‍ പോലീസ് ഉന്നതതല യോഗം ചേര്‍ന്നു. ഡി.എം.കെയുടെ അമരത്ത് വെള്ളിയാഴ്ച കരുണാനിധി 49 വര്‍ഷം പൂര്‍ത്തിയാക്കാനിരക്കുകയാണ്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും വീട്ടിന്റെ പരിസരത്തേക്ക് എത്തുന്നുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here