പീഡനം സംബന്ധിച്ച് കര്‍ദിനാളും കന്യാസ്ത്രീയും തമ്മിലുള്ള സംഭാഷണം പുറത്ത്

0

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായി കന്യാസ്ത്രീ തനിക്ക് പരാതി നല്‍കിയിട്ടില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം പൊളിയുന്നു. ഇക്കാര്യം തെളിയിക്കുന്ന ശബ്ദരേഖ പുറത്തു വന്നു.

കന്യാസ്ത്രീ നല്‍കിയ പരാതി ലഭിച്ചകാര്യം സ്ഥിരീകരിക്കുന്ന കന്യാസ്ത്രീയും കര്‍ദിനാളും തമ്മിലുളള ഓഡിയോ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ജൂലൈ മാസത്തില്‍ കൊടുത്ത പരാതിയെ തുടര്‍ന്ന് നവംബര്‍ മാസത്തില്‍ നേരിട്ടു കണ്ടും കര്‍ദിനാളിന് കന്യാസ്ത്രീ പരാതി വിവരിച്ചിരുന്നു. അന്നും പരാതി കൊടുത്തു.

ഒരാഴ്ചക്കു ശേഷം ജലന്ധറില്‍ നിന്ന് കത്തു വന്നപ്പോള്‍ നേരിട്ട് ടെലിഫോണ്‍ വഴി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കാര്യങ്ങളെല്ലാം വഷളായിക്കൊണ്ടിരിക്കുകയാണെന്നും പോലീസ് കേസ് വരെ എത്തിനില്‍ക്കുകയാണെന്നും കന്യാസ്ത്രീ ആലഞ്ചേരിയോട് ഫോണില്‍ വിശദീകരിക്കുന്നു.

സിബിസിഐയുടെ പ്രസിഡന്റ് ഓസ് വാള്‍ഡ് ഗ്രേഷ്യസിനെ കണ്ട് പരാതി നല്‍കാനാണ് കര്‍ദിനാള്‍ കന്യാസ്ത്രീയോട് ആവശ്യപ്പെടുന്നത്. പിതാവിന് അദ്ദേഹത്തിനെ കാണാന്‍ അവസരമുണ്ടാക്കി നല്‍കാന്‍ കഴിയുമോ എന്ന് കന്യാസ്ത്രീ ചോദിക്കുന്നു. പറയുമ്പോള്‍ താനറിഞ്ഞെന്ന് വരില്ലേ എന്ന് കര്‍ദിനാള്‍ തിരിച്ച് ചോദിക്കുന്നു. അത് വന്നോട്ടെ, എന്ന് കന്യാസ്ത്രീ പറയുന്നു. കാണാന്‍ അവസരം ഉണ്ടാക്കി നല്‍കാന്‍ കഴിയില്ല എന്ന് പിതാവ് പറയുമ്പോള്‍, എന്നാല്‍ പത്രസമ്മേളനം വിളിച്ച് പറഞ്ഞാല്‍ പോരെ ഇതെല്ലാം എന്ന് കന്യാസ്ത്രീ ചോദിക്കുന്നുണ്ട്.

പീഡനക്കേസില്‍ കര്‍ദിനാളിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, രേഖാമൂലം പരാതി ലഭിച്ചിട്ടിലെന്ന നിലപാടിലാണ് കര്‍ദിനാള്‍. വൈക്കം ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സഭാ ആസ്ഥാനത്തെത്തി മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍നിന്ന് മൂന്ന് മണിക്കൂറോളം മൊഴിയെടുത്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here