‘ശശി’യാക്കപ്പെട്ടവന്റെ വേദന

0
2

ചുരുങ്ങിയകാലമേ മന്ത്രിക്കസേരയിലിരുന്നുള്ളൂ. ഒരു ബ്രേക്ക് എടുത്തെന്നേയുള്ളൂ. പത്തുമാസത്തെ ഇടവേളക്കുശേഷമുള്ള തിരിച്ചുവരവിലാണ്, ശരിക്കും ഒരു പ്രസവക്കാലം. പുതിയ ശശീന്ദ്രനെയാകും ജനം ഇനി കാണേണ്ടി വരികയെന്നത് പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ. ഗതാഗതമന്ത്രിയായിരുന്ന ‘ശശീന്ദ്രന്‍ കാലഘട്ടം’ സുവര്‍ണ്ണലിപികളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇപ്പോ പെന്‍ഷന്‍പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കെ.എസ്.ആര്‍.ടി.സി. ഓടുന്നത്. ജീവിതം വഴിമുട്ടിയ പെന്‍ഷന്‍കാരെല്ലാം ബാഹുബലി സ്‌റ്റെയിലില്‍ ”ശശി, ശശി….” എന്ന് റോഡില്‍ നിലവിളിക്കുന്നതും മാലോകര്‍ കാണണം.

നിലാവുള്ള ഒരു രാത്രിയില്‍ ഗോവന്‍ തീരങ്ങളിലെ കാറ്റേറ്റിരുന്നപ്പോള്‍ ഹൃദയം തുറന്നതാണ്. കണ്ടവന്‍മാരൊക്കെ കയറിനിരങ്ങുമാറുച്ചത്തില് ചാനലുകാര് പഞ്ഞിക്കിടുമെന്ന് പഞ്ഞിക്കിടക്കിയില്‍ കിടന്ന് കിന്നരിച്ചപ്പോള്‍ കരുതിയില്ല. അത്രയും ലോലമനസാണ്. വിശാല ഹൃദയനായ പിണറായി ആശാന്‍ ക്ഷമിക്കണം.

എന്തുണ്ടാക്കി എന്ന് ചോദിക്കുന്ന തല്‍പരകക്ഷികളിപ്പോഴും ചുറ്റുമുണ്ട്. ഗതാഗത വകുപ്പ് വെറും ആത്മഗതാഗതം മാത്രമാക്കാന്‍ കിണഞ്ഞുപരിശ്രമിക്കുന്നുണ്ടവര്‍. ശശിയാക്കപ്പെട്ടവന്റെ വേദന അവര്‍ക്കറിയില്ലല്ലോ. ശശീന്ദ്രന്റെ സംഭാവന ആരും തിരിച്ചറിഞ്ഞില്ലെങ്കിലും മലയാള ഭാഷാപണ്ഡിതരെങ്കിലും തിരിച്ചറിയുമെന്നാതാണ് ഒരാശ്വാസം. ‘പൂച്ചക്കുട്ടി’ എന്ന പദത്തിന് പുതിയ മാനങ്ങള്‍ നല്‍കി മാനം പോയ ആളാണ്. അത്രയെങ്കിലും ബഹുമാനം തരണം. പ്ലീസ്….

LEAVE A REPLY

Please enter your comment!
Please enter your name here