മാത്യു ടി. തോമസ് തിങ്കളാഴ്ച രാജി വയ്ക്കും, കെ. കൃഷ്ണന്‍ കുട്ടി മന്ത്രിസഭയിലേക്ക്

0

ബംഗലുരു/തിരുവനന്തപുരം: ജെഡിഎസ് എംഎല്‍എ മാത്യു ടി.തോമസിനോട് മന്ത്രിസ്ഥാനം ഒഴിയാണ് പാര്‍ട്ടി നിര്‍ദേശം. പകരം ചിറ്റൂര്‍ പ്രതിനിധി കെ.കൃഷ്ണന്‍ കുട്ടി മന്ത്രിയാകും. ജെഡിഎസ് സംസ്ഥാനപ്രസിഡന്റു കൂടിയാണ് കെ.കൃഷ്ണന്‍കുട്ടി.

രണ്ടര വര്‍ഷത്തിനുശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റമെന്ന് പാര്‍്ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബംഗലുരുവില്‍ വ്യക്തമാക്കി. മന്ത്രിപദവിയില്‍ കടിച്ചുതൂങ്ങി നില്‍ക്കാനോ പാര്‍ട്ടി പിളര്‍ത്താനോ താല്‍പര്യമില്ലെന്നു മാത്യു ടി. തോമസ് വ്യക്തമാക്കി. തിങ്കളാഴ്്ച തിരുവനന്തപുരത്തെത്തി രാജി സമര്‍പ്പിക്കും. തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ എസ്. സംസ്ഥാന നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് തീരുമാനം പ്രഖ്യാപിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here