മാത്യു ടി. തോമസ് രാജി നല്‍കി, കൃഷ്ണന്‍ കുട്ടിയുടെ സത്യപ്രതിജ്ഞ ഉടന്‍

0

തിരുവനന്തപുരം: മാത്യു ടി തോമസ് മന്ത്രിസ്ഥാനം രാജിവച്ചു. രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. പകരം മന്ത്രിയാകുന്ന കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയതി ഇന്നു തീരുമാനിക്കും.

വെള്ളിയാഴ്ച ബംഗ്‌ളൂരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന് ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടി കത്ത് നേരത്തെ കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ഏല്‍പിച്ചിരുന്നു. ജെഡിഎസിന്റെ ആഭ്യന്തരകാര്യമെന്ന നിലക്ക് സിപിഎമ്മും തീരുമാനത്തോട് യോജിക്കുകയാണ്. മാത്യു ടി തോമസിന്റെ രാജിക്കത്ത് കിട്ടിയതിന് പിന്നാലെ മുഖ്യമന്ത്രി ഇടത് നേതാക്കളുമായി കൂടിയാലോചിക്കും.

ഉടന്‍ എല്‍ഡിഎഫ് ചേര്‍ന്ന് കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞയും തീരുമാനിക്കും. നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ഉണ്ടായേക്കും. അതേസമയം, ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ ശക്തമായ ഭിന്നത നിലനില്‍ക്കുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here