ശങ്കരന്‍വക്കീല്‍ ഇത്തവണ പക്ഷംപിടിച്ചു; സന്തോഷം മെസിക്കുട്ടന്മാര്‍ക്ക്

0

പന്തുരുണ്ട് തുടങ്ങുകയാണ്. നാടെങ്ങും ബ്രസീല്‍, അര്‍ജന്റിന, ജര്‍മ്മനി എന്നിങ്ങനെ ആരാധകരുടെ നീണ്ടനിരകളാണ്. നാട്ടിലെങ്ങും ഫ്‌ളക്‌സില്‍ അതത് ഹീറോകളുടെ പടമടിച്ച്, വെല്ലുവിളികള്‍ നിറച്ച് കാല്‍പന്തുകളിയുടെ ആവേശം. നവമാധ്യമങ്ങളില്‍ ഇതുതന്നെ കാഴ്ച.

എന്നാല്‍ പക്ഷംപിടിക്കാതെ വിമര്‍ശിക്കുന്ന രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍ കാല്‍പന്തുകളിയില്‍ തന്റെ പക്ഷം തുറന്നുപറഞ്ഞു.ഇക്കാര്യത്തില്‍ സന്തോഷിക്കാന്‍ വകയൊത്തത് മെസിക്കുട്ടന്‍മാര്‍ക്കാണ്.
ജയിച്ചാലും തോറ്റാലും ശങ്കരന്‍ വക്കീല്‍ അര്‍ജന്റിനയുടെ പക്ഷത്താണ്.
അങ്ങനെ നവമാധ്യമങ്ങളിലും ഫുട്‌ബോള്‍ മാമാങ്കത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.

ജയശങ്കരറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

” ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് തിരിതെളിയുകയാണ്. ഇനി ലോകം കാല്‍പ്പന്തിനു പിന്നാലെ..

1974ലെ ലോകകപ്പാണ് ഓര്‍മ്മകളുടെ അങ്ങേയറ്റത്തുളളത്. അത്തവണ യൊഹാന്‍ ക്രൈഫിന്റെ ഹോളണ്ടിനെ 21നു തോല്പിച്ച് ബെക്കന്‍ബോവര്‍ നയിച്ച പശ്ചിമ ജര്‍മനി കിരീടം ചൂടി. വിജയഗോള്‍ നേടിയത് ഗെര്‍ഡ് മുളളര്‍.

1978ല്‍ ആയിരുന്നു അര്‍ജന്റീനയുടെ ആദ്യജയം. മരിയോ കെംപസ് ആയിരുന്നു പ്രധാനതാരം. ഫൈനലില്‍ തോറ്റത് വീണ്ടും ഹോളണ്ട്.
1986ലാണ് മറഡോണ ഉദിച്ചുയര്‍ന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനും സെമിയില്‍ ബെല്‍ജിയത്തിനുമെതിരെ നേടിയ ഗോളുകള്‍ ചരിത്രമായി. ഫൈനലില്‍ അര്‍ജന്റീനയോടു തോറ്റത് ജര്‍മനി (32)

പിന്നീടൊരിക്കലും അര്‍ജന്റീനക്കു കപ്പ് നേടാന്‍ കഴിഞ്ഞില്ല. 1992ലും 2014ലും ഫൈനലിലെത്തി. രണ്ടു തവണയും ജര്‍മനിയോടു തോറ്റു.

കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയുടെ മികവ് പ്രകടമായിരുന്നു. മുന്‍ചാംപ്യന്മാരായ സ്‌പെയിനെ 51നും ലോക ഫുട്‌ബോള്‍ രാജാക്കന്മാരായ ബ്രസീലിനെ 71നുമാണ് കെട്ടുകെട്ടിച്ചത്. അര്‍ജന്റീനയുടെ തോല്‍വി ഒരു ഗോളിലൊതുങ്ങി.

ഇത്തവണ ഒരു യൂറോപ്യന്‍ ടീം കപ്പു നേടാനാണ് സാധ്യത. അത് സ്‌പെയിനോ ജര്‍മനിയോ ഫ്രാന്‍സോ ആകാം.

ജയിച്ചാലും തോറ്റാലും എന്റെ ടീം അര്‍ജന്റീന തന്നെ. ”

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here