സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു

0

ജോഹന്നാസ്‌ബെര്‍ഗ്: സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള രോഗങ്ങളെ തുടര്‍ന്ന് ഏപ്രില്‍ മാസം മുതല്‍ സിംഗപ്പൂരില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്.

നാലു പതിറ്റാണ്ടോളം നീണ്ടുനിന്ന ഭരണത്തിനൊടുവില്‍ 2017 നവംബറിലാണ് മുഗാബെ സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടത്. സിംബാബ്‌വേയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമാണ് മുഗാബെ. 1980 ലാണ് ആദ്യം സിംബാബ്‌വേ പ്രധാനമന്ത്രിയായി മുഗാബെ അധികാരത്തിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here