ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങ് ഇന്ത്യ സന്ദര്‍ശിക്കും

0

ബെയ്ജിങ്: നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് അടുത്ത വര്‍ഷം ഷി ചിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കും. അനൗപചാരിക ചര്‍ച്ചകള്‍ക്ക് ആയാണ് ക്ഷണമെന്നു വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.

വുഹാനില്‍ മോദിയും ചിന്‍പിങ്ങും തമ്മില്‍ നടത്തിയ അനൗപചാരിക ചര്‍ച്ചയുടെ മാതൃകയിലായിരിക്കും ഇന്ത്യയിലെയും കൂടിക്കാഴ്ച. തീയതി പിന്നീട് പ്രഖ്യാപിക്കും. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ഇരു രാജ്യ തലവന്മാരും തമ്മില്‍ വുഹാനില്‍ കൂടിക്കാഴ്ച നടത്തിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here