ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതി ഇമാന്‍ അഹമ്മദ് അന്തരിച്ചു

0

അബൂദാബി: ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ്ക്ക് വിധേയയായ ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതി ഇമാന്‍ അഹമ്മദ് അന്തരിച്ചു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതും ആന്തരാവയവങ്ങളിലെ അണുബാധയുമാണ് മരണകാരണം. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഫെബ്രുവരി 11-ാം തിയതിയാണ് പ്രത്യേകം തയാറാക്കിയ വിമാനത്തില്‍  ഇമാന്‍ ചികിത്സക്കായി മുംബൈയിലെത്തിയത്.  ഇതിനിടെ 330 കി. ഗ്രാം ഭാരം കുറഞ്ഞതായുള്ള മുംബൈയിലെ ഡോക്ടര്‍മാരുടെ അവകാശവാദം തെറ്റാണെന്നും അവര്‍ കള്ളം പറയുകയാണെന്നുംഇമാന്റെ സഹോദരി ശൈമ ആരോപിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ നാലിന് ഇമാനെ പ്രത്യേക വിമാനത്തില്‍ മുംബൈയില്‍നിന്ന് അബൂദബിയിലേക്ക് കൊണ്ടുപോയി. ഭാരം കുറയ്ക്കാനുള്ള ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഒരാഴ്ച മുമ്പാണ് ഇമാന്‍ തന്റെ 37-ാം പിറന്നാള്‍ ആഘോഷിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here