ആകാശയാത്രയില്‍ ബിക്കിനി സുന്ദരിമാരെ അണിനിരത്തി വിവാദം സൃഷ്ടിക്കുന്ന വിയറ്റ്‌ജെറ്റ് എയര്‍ ഇന്ത്യയിലേക്ക് സര്‍വ്വീസ് തുടങ്ങും. ഈ മാസം നടന്ന ഇന്ത്യാവിയറ്റ് ബിസിനസ് മീറ്റിലാണ് വിയറ്റ്‌ജെറ്റ് വൈസ് ചെയര്‍മാന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആദ്യം ഹോ ചി മിന്നില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള സര്‍വ്വീസാണ് പരിഗണിക്കുന്നത്. ഇന്ത്യാവിയറ്റ്‌നാം കള്‍ച്ചറല്‍ ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. മറ്റ് വിമാനക്കമ്പനികള്‍ നല്‍കാനാവാത്ത ആസ്വാദ്യകരമായ യാത്രയാണ് വിയറ്റ്‌ജെറ്റ് മുന്നോട്ടുവയ്ക്കുന്നതെന്നും കമ്പനി ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ ടിക്കറ്റ് നിരക്കും മറക്കാനാവാത്ത ഓര്‍മ്മകളും സമ്മാനിക്കുന്നതാകും വിയറ്റ്‌ജെറ്റിലെ യാത്രയെന്നാണ് ഉറപ്പ്.

ബിക്കിനി സുന്ദരിമാര്‍ക്ക് ലോകമൊട്ടുക്ക് ആരാധകരേറെയാണെങ്കിലും പലപ്പോഴും വിവാദങ്ങളും പറത്തിവിടുക പതിവാണ്. ചൈനയിലെ ജൂനിയര്‍ ഫുട്‌ബോള്‍താരങ്ങളെ കൊതിപ്പിച്ച സുന്ദരിമാരുടെ ചെയ്തികള്‍ വിവാദമായത് അടുത്തിടെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here