അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറും, ചരിത്ര കരാര്‍ താലിബാനുമായി ഒപ്പിട്ടു

0
4

ദോഹ: 14 മാസത്തിനുള്ളില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നു പൂര്‍ണമായും പിന്‍മാറും. 18 വര്‍ഷം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധത്തിനു വിരാമമിടുന്ന സമാധാന കരാര്‍ താലിബാനുമായി അമേരിക്ക ഒപ്പിട്ടു.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ യു.എസ്. പ്രത്യേക പ്രതിനിധി സല്‍മെ ഖാലിസാദും താലിബാന്‍ രാഷ്ട്രീയ വിഭാഗം മേധാവി മുല്ല അബ്ദുള്‍ ഘാനി ബറാദറും സമാധാന കരാറില്‍ ഒപ്പിട്ടു. വിവിധ രാജ്യങ്ങളിലുള്ള യു.എസ്. സൈനികരെ തിരികെയെത്തിക്കുമെന്ന വാഗ്ദാനമാണ് പ്രസിഡന്റ് ട്രംപ് കരാറിലൂടെ സ്വന്തം രാജ്യത്ത് നടപ്പാക്കുന്നത്. കരാറിലൂടെ താലിബാന്‍ രാജ്യന്ത അംഗീകാരത്തിലേക്കു വരുന്നുവെന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here