ഇദ്‌ലിബ്: സിറിയയില്‍ അമേരിക്കന്‍ സൈനിക നടപടി. സൈനിക താവളങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ മിസൈല്‍ ആക്രമണം ആരംഭിച്ചു. 50 മിസൈലുകള്‍ വര്‍ഷിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് നടപടി.

മെഡിറ്ററേനിയന്‍ കടലില്‍ തമ്പടിച്ച യു.എസ് യുദ്ധക്കപ്പലുകളില്‍ നിന്നാണു മിസൈലുകള്‍ തൊടുത്തുവിടുന്നത്. നിരവധി സൈനികര്‍ വ്യോമാക്രമത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ സൈന്യം നടത്തിയ രാസായുധ ആക്രമണങ്ങളില്‍ കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ഇന്നു സൈനിക താവളത്തില്‍ ആക്രമണം നടത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here