വാഷിങ്ടണ്‍: തെഹ്‌രിക് ഇ താലിബാന്‍ നേതാക്കളുടെ തലയ്ക്ക് വിലയിട്ട് അമേരിക്ക. 5 മില്യണ്‍ യു.എസ്. ടോളറാണ് വാഗ്ദാനം. നേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്കും പാരിതോഷികം ലഭിക്കും. മൗലാന ഫസുള്ള, അബ്ദുള്‍വാലി, മംഗല്‍ ബാഗേ എന്നീ തീവ്രവാദി നേതാക്കളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍. 2012 ഒക്‌ടോബര്‍ 9 ന് മലാല യൂസഫ് സായിയെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ചതിനുപിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് മൗലാന ഫസുള്ള. നിരവധി തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങളായ നേതാക്കളാണ് മൂവരും. അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റാണ് പാരിതോഷികപ്രഖ്യാപനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here