സിറിയയില്‍ യു.എസ് സഖ്യസേനയുടെ വ്യോമാക്രമണം

0

വാഷിങ്ടണ്‍: രാസായുധ പ്രയോഗത്തിന് തിരിച്ചടിയായി സിറിയയില്‍ യു.എസ് സഖ്യസേനയുടെ വ്യോമാക്രമണം. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് ആക്രമണം നടത്തിയത്. യു.എസ്, യു.കെ,ഫ്രാന്‍സ് സംയുക്ത സേനയാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ കാര്യം യുഎസ് പ്രസിഡന്റ് ട്രംപ് അടക്കം മൂന്ന് രാഷ്ട്രത്തലവന്മാരും സ്ഥിരീകരിച്ചു.

ദമാസ്‌കസിനു സമീപം ഡൗമയില്‍ കഴിഞ്ഞയാഴ്ച സിറിയ നടത്തിയ രാസാക്രമണത്തിനുള്ള മറുപടിയാണ് സൈനിക നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, അമേരിക്കന്‍ നടപടിയെ വിമര്‍ര്‍ശിച്ച് റഷ്യ രംഗത്തെത്തി. യു.എസിനെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി ആന്റനോവ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here