വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് പദവിയിലേക്കു വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്. നാലു വർഷത്തിനുള്ളിൽ വീണ്ടും കാണാമെന്ന ട്രംപിന്റെ പരാമർശമാണ് ഈ സൂചനകൾക്കു ശക്തി പകരുന്നത്. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നടന്ന ക്രിസ്മസ് പാർട്ടിയിലാണു നാലു വർഷത്തിനുശേഷം വീണ്ടും കാണാമെന്ന് അദ്ദേഹം പറഞ്ഞത്. റിപ്പബ്ളിക്കൻ പാർട്ടിയിലെ കരുത്തരാണു പാർട്ടിയിൽ പങ്കെടുത്തത്. പാർട്ടിയിലേക്കു മാധ്യമങ്ങൾക്കു പ്രവേശനം നിഷേധിച്ചിരുന്നു.
പാർട്ടിയിൽനിന്നുള്ള ട്രംപിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ് നവംബർ മൂന്നിനു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും ഇതുവരെ തോൽവി അംഗീകരിച്ചു പിൻമാറാൻ ട്രംപ് തയാറായിട്ടില്ല.