വാഷിങ്ടണ്‍: അഫ്ഗാനിസ്താനിൽ െഎ.എസിനെതിരെ അമേരിക്കയുടെ അതിരൂക്ഷ ബോംബ് പ്രയോഗം. വ്യാഴാഴ്ച വൈകുന്നേരം ഏഴോടെ, കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് എം.സി-130 എയർക്രാഫ്റ്റിൽ ബോംബുകളുടെ മാതാവ്’ എന്നറിയപ്പെടുന്ന ജി.ബി.യു 43എന്ന കൂറ്റൻ ബോംബ് വർഷിച്ചത്.

ഐ.എസ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന ഗുഹകളുടെ മേലാണ് ബോംബിട്ടതെന്നാണ് അമേരിക്കയുടെ വിശദീകരണം. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ആചിന്‍ ജില്ലയിലെ ടണല്‍ കോംപ്ലക്‌സ് ബോംബിടലില്‍ തകര്‍ന്നുവെന്ന് അഫ്ഗാനിസ്ഥാനിലെ യു.എസ് സേന അറിയിച്ചു. പ്രാദേശിക സമയം രാത്രി 7.32 നാണ് ബോംബിട്ടത്. ആളപായങ്ങളും ആഘാതവും പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here