ആറു ഭീകരര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

0

വാഷിങ്ടണ്‍: താലിബാന്‍, ഹഖാനി ശൃംഖലകളില്‍ ഉള്‍പ്പെട്ട ആറു ഭീകരര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. അബ്ദുള്‍ സമദ് സാനി, അബ്ദുള്‍ ഖാദിര്‍ ബാസിര്‍, അബ്ദുള്‍ ബാസിര്‍, ഹാഫിസ് മുഹമ്മദ് പോപള്‍സായി, മൗലവി ഇനായത്തുള്ള എന്നി താലിബാന്‍ ഭീകരര്‍ക്കും ഫക്കീര്‍ മുഹമ്മദ്, ഗുലാ ഖാന്‍ ഹമീദി എന്നി ഹഖാനി ശ്യംഖലയില്‍പ്പെട്ട ഭീകരര്‍ക്കുമാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. ഇവരെ ആഗോള ഭീകന്മാരായി യു.എസ്. ട്രഷറി വകുപ്പ് പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here