ഇസ്ലാമാബാദ് : 13 ഇസ്ലാമിക രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പുതിയ വിസ നല്‍കുന്നത് യുഎഇ നിര്‍ത്തിയിരിക്കുന്നു. ഇതോടെ, 3000 ഓളം പാകിസ്താനികള്‍ക്ക് തൊഴില്‍ വിസ നഷ്ട്ടമായിരിക്കുകയാണ്. സാമ്ബത്തിക ബുദ്ധിമുട്ടില്‍ നട്ടം തിരിയുന്ന പാകിസ്താന് ഇത് വലിയ തിരിച്ചടിയാക്കുന്നതാണ്. പാക് മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിസ നിരോധനം തുടക്കത്തില്‍ ടൂറിസ്റ്റ് വിസകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇത് തൊഴില്‍ വിസകളിലേക്കും വ്യാപിപ്പിച്ചക്കുകയുണ്ടായി. ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്‍ട്രി പെര്‍മിറ്റ് ആപ്ലിക്കേഷനുകള്‍ (രാജ്യത്തിന് പുറത്തുള്ള വ്യക്തികള്‍ക്കായി) പുറത്തിറക്കിയ ഏറ്റവും പുതിയ സര്‍ക്കുലര്‍ അനുസരിച്ച്‌, പുതിയ തൊഴില്‍ വിസയ്ക്കും പുതിയ വിസിറ്റ് വിസയ്ക്കുമുള്ള അപേക്ഷകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ് .

ഈ മാസം 18 മുതലാണ് വിസ നിരോധനം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. പാകിസ്താന്‍ കൂടാതെ ഇറാന്‍, സിറിയ, സൊമാലിയ, അഫ്ഗാനിസ്താന്‍, അല്‍ജീരിയ, കെനിയ, ഇറാഖ്, ലെബനന്‍, ട്യുനീഷ്യ, തുര്‍ക്കി, ലിബിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here