കാബുൾ: അഫ്ഗാനിസ്ഥാനിൽ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ ആയുദ്ധധാരി വെടിവച്ചു കൊന്നു. രാജ്യ തലസ്ഥാനത്ത് പുലര്‍ച്ചെ കോടതി സമയത്തായിരുന്നു ഇത്തരത്തിൽ ഒരു അക്രമണമുണ്ടായത്. ജഡ്ജിമാര്‍ സഞ്ചരിച്ച കാറിന് നേരെ തോക്കുമായെത്തിയവര്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെടകയും ചെയ്തു. ഡ്രൈവർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
ഇത്തരത്തിൽ ഒരു ആക്രമണം നടന്നതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ താലീബാനാണെന്ന് അഫ്ഗാൻ അധികൃതര്‍ കുറ്റപ്പെടുത്തി. താലിബാനും സർക്കാരും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിച്ചിട്ടും അടുത്ത മാസങ്ങളില്‍ അഫ്ഗാനിസ്ഥാനിൽ ആക്രമം തുടര്‍കഥയാകുകയാണ്.
പ്രധാനമായും രാജ്യ തലസ്ഥാനമായ കാബൂളിൽ പ്രമുഖരെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളാണ് അരങ്ങേറുന്നത്. ഇതിൽ, രാഷ്ട്രീയക്കാരും, മാധ്യമപ്രവര്‍ത്തകരും, ആക്റ്റിവിസ്റ്റുകളും, ഡോക്ടര്‍മാരും, പ്രോസിക്യൂട്ടർമാരും അടങ്ങിയിരുന്നു.
രാജ്യത്തെ ഉന്നത കോടതിയിൽ 200 വനിതാ ജഡ്ജിമാരാണുള്ളത്. പുതിയ ആക്രമണം അഫ്ഗാനിസ്ഥാനിൽ സൈനികരുടെ എണ്ണം 2,500 ആയി കുറച്ചതായി പെന്റഗൺ പ്രഖ്യാപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് സൈനീകരെ കുറച്ചിരിക്കുന്നത്.
നേരത്തെ 2017ൽ സുപ്രീം കോടതി പരിസരത്ത് ഒരു ചാവേറാക്രമണം നടന്നിരുന്നു. അന്ന് 20 പേര്‍ക്ക് ജീവൻ നഷ്ടപ്പെടുകയും 41 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.