ടോക്കിയോ: ഉത്തരകൊറിയയില്‍ ആണവ പരീക്ഷണം നടത്തുന്ന സ്ഥലത്തെ ടണല്‍ തകര്‍ന്നു വീണ് 200ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആണവ പരീക്ഷണം നടത്തുന്ന പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന തുരങ്കമാണ് തകര്‍ന്നു വീണത്. സെപ്റ്റംബര്‍ മൂന്നിന് ഉത്തര കൊറിയ നടത്തിയ ആറാം ആണവ പരീക്ഷണമാണ് അപകടത്തിന്റെ മൂലകാരണമെന്നാണ് റിപ്പോര്‍ട്ട്. ആണവ പരീക്ഷണത്തെ തുടര്‍ന്ന് പര്‍വതങ്ങളുടെ അടിവാരത്തില്‍ 60 മുതല്‍ 100 മീറ്റര്‍ വരെ വിള്ളലുണ്ടായതായി മീറ്ററോളജിക്കല്‍ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here