ട്രംപിനു നീലചിത്രനടിയുമായി ബന്ധം, പുറത്തു പറയാതിരിക്കാന്‍ 82 ലക്ഷം നല്‍കി ഒതുക്കി?

0
2

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ നീലച്ചിത്ര നടിയെ പണം കൊടുത്ത് ഒതുക്കി ?
പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ നടി ആരോപണവുമായി രംഗത്തു വരാതിരിക്കാന്‍ ട്രംപിന്റെ അഭിഭാഷകന്‍ 13,000 ഡോളര്‍ (ഏകദേശം 82.55 ലക്ഷം രൂപ) കൈക്കൂലിയായി നല്‍കിയിരുന്നു എന്നാണ് വാള്‍ട്ട് സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നത്. അഭിഭാഷകനായ മൈക്കില്‍ കോഹനാണ് നീലച്ചിത്ര നടിയായ സ്റ്റിഫിനെ ക്ലിഫോര്‍ഡിന് പണം നല്‍കിയത്. അമേരിക്കയുടെ പ്രഥമ വനിതയും മൂന്നാമത്തെ ഭാര്യയുമായ മെലാനിയയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ട്രംപിന് നടിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ആരോപണം. സംഭവം പുറത്തു പറയാതിരിക്കാന്‍ ലോസ് ആഞ്ചല്‍സിലെ സിറ്റി നാഷണല്‍ ബാങ്കിലാണ് പണം നിക്ഷേപിച്ചത്. അതേ സമയം, ഡൊണാള്‍ഡ് ട്രംപും അഭിഭാഷകന്‍ കോഹനും ആരോപണം നിഷേധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here