ചരിത്രത്തില്‍ ഇടം നേടി കൂടിക്കാഴ്ച; ഉടമ്പടി ഒപ്പുവച്ച് കിമ്മും ട്രംപും

0

സിങ്കപ്പൂര്‍: ചരിത്രത്തില്‍ ഇടം നേടിയ കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ ഉടമ്പടി ഒപ്പുവച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും. ഉച്ചകോടി വലിയ വിജയമാണെന്ന് ഇരുവരും അവകാശപ്പെട്ടു.

ഉത്തരകൊറിയയുമായി പുതിയ ഒരു ബന്ധം തുടങ്ങാന്‍ കൂടിക്കാഴ്്ച ഇടയാക്കിയെന്ന് ട്രംപ് വ്യക്തമാക്കി. പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് കൂടിക്കാഴ്ചയിലുണ്ടായത്. കിമ്മിനെ അമേരിക്കയിലേക്ക് ക്ഷണിക്കുമെന്നും ട്രംപ വ്യക്തമാക്കി.

ഇന്ത്യന്‍ സമയം രാവിലെ 6.30ന് ആരംഭിച്ച കൂടിക്കാഴ്ച മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിനെക്കാളും നീണ്ടു. ഒരു മേശയ്ക്ക് ഇരുവശവുമിരുന്നാണ് ഇരുകൂട്ടരും ചര്‍ച്ച നടത്തിയത്. ഇതിനു മുന്നോടിയായി ട്രംപും കിമ്മും പരസ്പരം 45 മിനിട്ട് സംസാരിച്ചിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here